അബുദാബി : വിദഗ്ദ ശസ്ത്രക്രിയയിലൂടെ ചലനശേഷി നഷ്ടപ്പെട്ട യുവതി വീണ്ടും ജീവിതത്തിലേക്ക് കാലെടുത്ത് നടക്കാന്‍ ആരംഭിച്ചു. കാലുകള്‍ തളര്‍ന്ന് വളരെ മാനസിക സംഘര്‍ഷത്തിലായ യുവതിക്ക് വലിയൊരു ആശ്വാസമാണ് യുഎഇയിലെ അല്‍ ഐയിന്‍ ആശുപത്രിയിലെ സര്‍ജന്‍മാര്‍ സമ്മാനിച്ചത്. യുവതിയുടെ കഴുത്തിലുണ്ടായ വേദന പിന്നീട് കാലുകളിലേക്ക് വ്യാപിച്ചതാണ് യുവതിയെ നടക്കാനവാത്ത വിധം തളക്കപ്പെടുന്നതിന് കാരണമായത് .
പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ വിദഗ്ദ പരിശോധനക്ക് വിധേയയാക്കുകയും സ്പെെനല്‍ കോഡിനുണ്ടായ ഗൗരവതരമായ സമ്മര്‍ദ്ദമാണ് തളര്‍ച്ചക്ക് കാരണമായതായും കണ്ടെത്തുകയയായിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍ സിയാദ് അല്‍ ന്‍റെ നേതൃത്തില്‍ മേജര്‍ ശസ്ത്രക്രിയ നടത്തുകയും സ്പെെനല്‍ കോഡിലെ നാല് കഴുത്തിനെ സംബന്ധിക്കുന്ന ഡിസ്ക്കുകള്‍ എടുത്തുമാറ്റുകയും തല്‍ സ്ഥാനത്ത് ക്രിത്രിമമായയവ ഘടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതിയുടെ അസുഖം ഭേദമാക്കപ്പെടുകയും തുടര്‍ന്ന് നടക്കാന്‍ സാധിക്കുകയും ചെയ്തത്. ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയിക്കുകയും അസുഖം ഭേദപ്പെട്ട് യുവതിക്ക് ഇപ്പോള്‍ പഴയത് പോലെ നടക്കാന്‍ സാധിക്കുന്നുവെന്ന് ഡോക്ടര്‍ സിയാദ് അല്‍ പറഞ്ഞു.
Post Your Comments