മുംബൈ: ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന ടീമിലെ നാലാം നമ്പറിലേക്ക് ഇന്ത്യ കണ്ടുവെച്ച ബാറ്റ്‌സ്മാന്‍ റായുഡുവിന്
തിരിച്ചടിയായിരുന്നു.റായുഡു പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ നാലാം നമ്പറിലെത്തുകയായിരുന്നു.
ഏകദിന ടീമില്‍ സമീപകാലത്ത് ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയുള്ള റായുഡുവിനെ തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ട്വിറ്ററില്‍. ലോകകപ്പ് കാണാനായി ഒരു പുതിയ സെറ്റ് ത്രി ഡി കണ്ണടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നാണ് പകുതി തമാശയായും പരിഹസാമായും റായഡുവിന്റെ ട്വീറ്റ്.
Just Ordered a new set of 3d glasses to watch the world cup ??..
— Ambati Rayudu (@RayuduAmbati) April 16, 2019
ഏതാനും മാസം മുമ്പ് വരെ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു അംബാട്ടി റായുഡു.എന്നാല്‍ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനം റായുഡുവിന് തിരിച്ചടിയായി.ഐപിഎല്ലില്‍ ചെന്നൈക്കായി തിളങ്ങാനും അംബാട്ടി റായഡുവിനായില്ല.
Post Your Comments