Latest NewsKerala

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാർവതി രംഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാർവതി രംഗത്ത്. വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്ന് പാർവതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചുറ്റും നടക്കുന്നത് എല്ലാവർക്കും മനസിലാകും താര സംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളിൽ യാതൊരു പുരോഗതിയുമില്ലെന്നും പാർവതി പറഞ്ഞു.

രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ ഉൾപ്പടെ വുമൺ ഇൻ സിനിമ കളക്ടീവ് അമ്മ സംഘടനയിൽ ഉന്നയിച്ച പ്രശ്നങ്ങൾ ഇപ്പോഴും അതേപോലെ തുടരുകയാണ്. നിലവിലെ പ്രശ്നങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം. ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്നും അമ്മ സംഘടന ബഹുമാനം നേടിയെടുത്താലെ അത് തിരിച്ചുകൊടുക്കാൻ പറ്റുകയുള്ളുവെന്ന് പാർവതി പറഞ്ഞു.

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍റെ പ്രവർത്തനങ്ങൾ വിമൺ ഇൻ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നതെന്നും പാർവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button