Latest NewsInternational

വയറ്റിലൊരു കുഞ്ഞുണ്ടെന്ന് അറിഞ്ഞില്ലെന്ന് യുവതി ;  അവസാനം സ്വയം പൊക്കിള്‍ ക്കൊടി മുറിച്ച് സുഖപ്രസവം  ; അമ്പരന്ന് അവിശ്വസിച്ച് ആശുപത്രിക്കാരും

യറ്റിലൊരു കുഞ്ഞുണ്ടെന്ന് അറിയാതെ ഷാര്‍ലറ്റ് എന്ന ഒരു യുവതി നടന്നത് 10 മാസം. ഒടുവില്‍ കേല്‍ക്കുന്നവരില്‍ അമ്പരപ്പും അവിശ്വസനീയതയും ഉയര്‍ത്തി യുവതി തന്നെ സ്വയം പൊക്കിള്‍ ക്കൊടി മുറിക്കുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.ഇത് സംഭവിക്കുന്നത് ലണ്ടനിലാണ്. ബാത്ത് ടബ്ബില്‍ കുളിച്ച് കൊണ്ടിരിക്കവേയാണ് വയറ്റിനുളളില്‍ അസഹനീയമായ ചലനവും വല്ലാത്ത വേദനയും അനുഭവപ്പെട്ടത് . തുടര്‍ന്ന് യുവതി കെെവശമുണ്ടായിരുന്ന ഐ ഫോണിന്‍റെ ക്യാമറ ഉപയോഗിച്ച് നോക്കുമ്പോള്‍ കുഞ്ഞിന്‍റെ ത പുറത്തേക്ക് വരുന്നതാണ് കാണുന്നത്.

പെട്ടെന്ന് ഭയപ്പെട്ടെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് സമീപത്തിരുന്ന കത്രിക എടുത്ത് പൊക്കിള്‍ക്കൊടി മുറിക്കുകയും കുഞ്ഞിനെ പുറത്തെടുത്തതായും യുവതി പറയുന്നു. എല്ലാം ആരോ തന്നെ കൊണ്ട് ചെയ്യിച്ചപോലെയാണ് തോന്നിയതെന്നാണ് 24 കാരിയായ യുവതി പറയുന്നത്. ഒടുവില്‍ വിവരം അറിയുമ്പോള്‍ ആശുപത്രിക്കാരും അമ്പരന്നു. ഇതുവരെ ഒരു പ്രസവം പോലും പരിചരിക്കാത്ത യുവതി യാതൊരു കുഴപ്പവുമില്ലാതെ കുഞ്ഞിനെ സുരക്ഷിതനായി പൊക്കിള്‍ക്കൊടി മുറിച്ച് പുറത്തെടുത്തതില്‍ ആശുപത്രി ജീവനക്കാരും പറഞ്ഞു അവിശ്വസനീയം.

ഇരുപത്തിനാലുകാരിയായ യുവതി ലണ്ടനിലെ ഒരു ഹോട്ടലില്‍ പരിചാരകയാണ്. ഇവര്‍ ദീര്‍ഘ നാളുകളായി സുഹൃത്തായ മിഖേലുമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഇപ്പോള്‍ ഒരു കുഞ്ഞ് വേണ്ട എന്ന കാരണത്താല്‍ ഗര്‍ഭനിരോധന ഗുളികകളും കഴിച്ചിരുന്നതായും ക്രമം തെറ്റിയ ജീവിതം ക്രമമായിരുന്നു അവരുടേതെന്നും വയറ്റില്‍ ഒരു കുഞ്ഞ് ഉണ്ടെന്ന് കരുതിയില്ലെന്നും അവര്‍ പറയുന്നു. ശരീരഭാരം വർധിച്ചത് അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടാണെന്നാണ് ഇവർ കരുതിയത്. വയറുവേദനയും മറ്റും ഇടയ്ക്കിടെ…
ഉണ്ടായിരുന്നെങ്കിലും അതൊക്കെ ആർത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവൾ അവഗണിച്ചുപോന്നിരുന്നു

എന്നിരിക്കിലും അപ്രതീക്ഷിതമായി കിട്ടിയ കുഞ്ഞിന് അവര്‍ ഏലിയാസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൂന്നരകിലയോളം തൂക്കമുള്ള കുഞ്ഞ് സുഖമായിട്ടിരിക്കുന്നു. അപൂർവമായിട്ടാണ് ഗർഭലക്ഷണങ്ങളൊന്നുമില്ലാതെയുള്ള പ്രസവം നടക്കുന്നത്. ലണ്ടനിൽ 350 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. …

shortlink

Related Articles

Post Your Comments

Related Articles


Back to top button