ചെന്നെ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ആവശ്യം ആവർത്തിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
ആദ്യ ഘട്ട വോട്ടെടുപ്പിൽ ആന്ധ്രയിൽ വിവിപാറ്റ് രസീത് മൂന്ന് സെക്കൻറ് മാത്രമേ വോട്ടർമാർക്ക് കാണാൻ കഴിഞ്ഞിട്ടുള്ളൂ. തമിഴ്‌നാട്ടിലെ വോട്ടർമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആന്ധ്രയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും നായിഡു പറഞ്ഞു.
ജനാധിപത്യം അപകടത്തിലാണ് ഇത്തവണ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ്. ആദായ നികുതി വകുപ്പിനെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
Post Your Comments