ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്കഗാന്ധി തയ്യാറാണെന്ന് റോബര്‍ട്ട് വാദ്ര. നേരത്തെ, പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ പ്രിയങ്ക മത്സരിക്കാനും തയ്യാറാണെന്നുള്ള ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പരാമര്‍ശം ഉണ്ടാവുന്നത്.
മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക തയ്യാറാണ്. പക്ഷേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്സാണെന്നും വാദ്ര പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് മോദിക്കെതിരെയാകുമെന്ന് പ്രിയങ്കയും വ്യക്തമാക്കിയിരുന്നു. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ളയാളാണ് പ്രിയങ്ക. പ്രിയങ്കയുടെ വരവ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഉണര്‍വേകിയിട്ടുണ്ട്.
Post Your Comments