ലൂസിഫറിന് ശേഷം തമിഴില്‍ ആഘോഷമാക്കാന്‍ മോഹന്‍ലാല്‍ എത്തുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണമാണ് പുറത്തിറങ്ങിയതിന് ശേഷം ലഭിക്കുന്നത്. മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒരുമിക്കുന്നതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാപ്പാനുണ്ട്.
കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യക്കും മോഹന്‍ലാലിനും പുറമെ ആര്യ, സമുദ്രക്കനി, സായേഷ, ബോമന്‍ ഇറാനി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് സംഗീതവും അഭിനന്ദന്‍ രാമാനുജം, എം.എസ് പ്രഭു എന്നിവര്‍ ഛായാഗ്രഹണവും ആന്തണി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.
Post Your Comments