ലണ്ടന്‍: ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീട്ടില്‍ ഇന്ത്യക്കാരിയായ ദേവി അണ്മത്തല്ലെഗഡൂ എന്ന 35 കാരി മുന്‍ ഭര്‍ത്താവായ രാമനോഡ്ജ് അണ്മത്തല്ലെഗഡൂവിനാല് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പുതിയ വാദവുമായി രംഗത്ത് . തന്റെ ഹിന്ദുവായ മകളെ മുസ്ലീമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്നതായിരുന്നു താന്‍ അവിടെയെന്നും ദേവിയുടെ മരണം സംഭവിച്ചത് അപകടം മൂലമാണെന്നുമാണ് രാമനോഡ്ജ് പുതിയ വാദമുയര്‍ത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും രാമനോഡ്ജിനെ വിവാഹം ചെയ്ത് ലണ്ടനില്‍ എത്തിയ ദേവി കിച്ചണ്‍ നന്നാക്കാന്‍ വന്ന പാക്കിസ്ഥാനിയെ പ്രണയിക്കുകയും തുടർന്ന് ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ വിരോധം ഉള്ളില്‍ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭര്‍ത്താവ് ദേവിയെ അമ്പെയ്തുകൊന്ന് പക തീര്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയിരുന്നത്. ദേവിയില്‍ തനിക്ക് ജനിച്ച പെണ്‍കുട്ടിയെ ദേവിയുടെ പുതിയ ഭര്‍ത്താവും പാക്കിസ്ഥാനി യുവാവുമായ ഇംതിയാസ് മുഹമ്മദ് മുസ്ലീമായി ജീവിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് അറിഞ്ഞിട്ടായിരുന്നു താന്‍ അവരുടെ വീട്ടിലെത്തിയിരുന്നതെന്നും രാമനോഡ്ജ് വാദിക്കുന്നു.
ഇംതിയാസുമായി തര്‍ക്കമുണ്ടായാല്‍ സ്വന്തം ജീവന് സംരക്ഷിക്കുന്നതിനായി പ്രതിരോധം ലക്ഷ്യം വച്ചാണ് താന്‍ അമ്പും വില്ലും അന്ന് എടുത്തിരുന്നതെന്നും രാമനോഡ്ജ് വെളിപ്പെടുത്തുന്നു. തന്നെ കണ്ട് ദേവിയും ഇംതിയാസും വെറുതെ പേടിച്ച് മുകളിലത്തെ നിലയിലേക്ക് ഓടുകയായിരുന്നുവെന്നും താന്‍ അബദ്ധത്തില്‍ അമ്പെയ്ത് പോവുകയായിരുന്നുവെന്നുമാണ് ഓള്‍ഡ് ബെയ്ലി കോടതിയില്‍ രാമനോഡ്ജ് സ്വയം ന്യായീകരിച്ചിരിക്കുന്നത്. കൊല്ലപ്പെടുമ്ബോള്‍ ദേവി ഇംതിയാസിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
തങ്ങളുടെ ആദ്യ കുട്ടിയെ ഇരുവരും ആവേശത്തോടെ കാത്തിരിക്കുമ്ബോഴാണ് ദേവി കൊല്ലപ്പെട്ടത്. ദേവി തന്നെ ഉപേക്ഷിച്ച് ഇംതിയാസിനൊപ്പം പോയപ്പോള്‍ രാമനോഡ്ജ് ഉടന്‍ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ലെന്നാണ് കോടതിയില്‍ മുമ്പ് ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ വാദം കൂടുതൽ കുഴപ്പിക്കുന്നതാണ്.
Post Your Comments