സ്വന്തം മകന്റെ ചലനമറ്റ ശരീരം ചികിത്സിച്ച പണം അടക്കാതെ വിട്ട് തരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചപ്പോള്‍ നിസഹനായി നിന്ന ഒരു പിതാവിന് കൈത്താങ്ങായത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. സംഭവത്തില്‍ ഇടപെട്ട വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അറിയിച്ചത്. ‘രാഹുല്‍ പ്രസാദിന്റെ മൃതദേഹം ഉടന്‍ വിട്ട് നല്‍കും. ഞാന്‍ ഈ വിഷയം ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും അദ്ദേഹം നേരിട്ട് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുമായി സംസാരിക്കുകയും ചെയ്തു. മൃതദേഹം ഉടന്‍ വിട്ട്‌നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കുറച്ച് തുക ഹോസ്പിറ്റലിന് കൈമാറാം എന്ന ഉറപ്പും നല്‍കി. ശ്രീ.രാഹുല്‍ പ്രസാദിന് കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍’ – ഇതായിരുന്നു മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
https://www.facebook.com/jmercykuttyamma/photos/a.1587199751599476/2250960971890014/?type=3&__xts__%5B0%5D=68.ARDNkcmdCG3WzAxDx8f1Lh7FJkn3WLe3kKPfE1406l67Ka6Oo8zI7Tuka0HXWyHP0FfJu4ycvctcbwos0sUD3X4vcAX6C82eWIbiCB5IwAo3eU2H8tNx_oNAwhKB9q4ij7AxWkUawJlF7wNT3eSXFAZkXJv7VvNhh_b9RpQrrRmnTctwidndGlwmDitOMaR5in4_IwxKzc8SiQYL2kDTX-phIbPm1ZJT_rhAC5CibySkajnH4d1IbRt6y4uDpiM4CotwVijvdLFk0zIDqcHX-lRrS_46YDDawszqdRn8cTpsm3tF_n-XOVB2Qc1otDVE3ISLIKI_kYkB8TSXHTSuFgCNscxP&__tn__=-R
രാഹുലിന്റെ സുഹൃത്ത് ജിബിന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ പിതാവിന്റെ നിസഹായത പുറത്തുവന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രാഹുല്‍ പ്രസാദ് ഓര്‍മ്മയായി…
#ദയവായി_സഹായിക്കുക
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി രക്തത്തിലെ കൗണ്ട് കുറഞ്ഞത് മൂലം കൊല്ലം മെഡിസിറ്റി, എന്‍ എസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം എന്നിവിടങ്ങളിലെ ചികിത്സക്ക് ശേഷം ഒടുവില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ രണ്ടു തവണ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സ്വന്തം വീട് വിറ്റുകൊണ്ടാണ് രാഹുല്‍ ചികിത്സ ആരംഭിച്ചത്. ഹൃദ്രോഗിയായ അച്ഛനും കശുവണ്ടി തൊഴിലാളിയായ അമ്മയും എല്‍ എല്‍ ബി ക്ക് പഠിക്കുന്ന അനിയത്തിയും…
ഈ അച്ഛനെ കുറിച്ച് പറയുമ്പോള്‍ ഏറെ അഭിമാനമാണ്. കുണ്ടറ മില്‍മ ചായക്കടയില്‍ ജോലിക്കാരനായ പ്രസാദ് അണ്ണന്‍, മകന്‍ മറൈന്‍ എന്‍ജിനീയറിങ്ങിനും മകള്‍ എല്‍ എല്‍ ബി ക്കും പഠിക്കുന്നത് ഏറെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ജീവിതം സ്വപ്നം കണ്ട ഒരച്ഛന്‍…
വിധിയുടെ വിളയാട്ടത്തില്‍ തകരാതെ അവന്‍ ഈ ലോകത്ത് നിന്ന് വിട പറയും വരെ കരുത്തായി കാവലായി ഒപ്പമുണ്ടായിരുന്നു.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായത്തോടെ 53 ലക്ഷം രൂപയോളം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ അടച്ചിട്ടുണ്ട്. രാഹുല്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ഹോസ്പിറ്റല്‍ ബില്‍ ഇനി 28 ലക്ഷം രൂപ അടക്കാനുണ്ട്.
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ബില്‍ തുക 16 ലക്ഷം രൂപ അടച്ചാല്‍ മാത്രമേ ബോഡി വിട്ട് നല്‍കുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. 8 ലക്ഷം രൂപ ക്യാഷ് ആയി ഉടന്‍ അടച്ചാല്‍ ബോഡി കൊണ്ട് വരാമെന്നും ബാക്കി 8 ലക്ഷം രൂപ ബോണ്ട് ഇനത്തില്‍ കെട്ടി വയ്ക്കണമെന്നും അറിയിച്ചു. അല്ലാത്തപക്ഷം രാഹുലിന്റെ മൃതശരീരം വിട്ട് തരില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള പ്രതിഷേധമല്ല, അവര്‍ രാഹുലിന്റെ സാമ്പത്തിക സ്ഥിതി നോക്കാതെ ചികിത്സ നടത്തി. സ്വന്തമായി ഒരു ചില്ലി കാശ് പോലും ഇല്ലാത്ത രാഹുലിന്റെ കുടുംബത്തിന് മകന്റെ ഭൗതിക ശരീരം പോലും നഷ്ടപ്പെടുന്ന സാഹചര്യമാണ്. മരണശേഷവും ഒരാള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്നത് അതീവ ദയനീയമാണ്.
നിരവധി ആളുകള്‍ രാഹുലിന്റെ ചികിത്സക്ക് വേണ്ടി സഹായിച്ചിട്ടുണ്ട്.
രാഹുലിന് വേണ്ടി അവസാനമായി നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുകയാണ്…
25 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ മൃത്യശരീരം നാട്ടിലെത്തിക്കുവാന്‍ ഇത് കാണുന്ന ഒരാള്‍ ഒരു 200 രൂപയെങ്കിലും നല്‍കിയാല്‍ ഏറെ ആശ്വാസമായിരിക്കും.
രാഹുലിനെ ലോകത്ത് നില നിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ, അവനെ ഏറെ ഇഷ്ടപ്പെട്ട, സ്‌നേഹിച്ച ഒരാള്‍…15 4 2019
https://www.facebook.com/jibin.johnson.167/posts/1314159915375390
Post Your Comments