Latest NewsKerala

കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ

കൊച്ചി : അടിയന്തര ഹൃദയ ശസ്‌ത്രക്രിയക്കായി അമൃതയിൽ എത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ഹൃദയ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. മറ്റ് അവയവങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കണം. ശസ്ത്രക്രിയ ഉടൻ നടത്താനാകില്ലെന്നും 24 മണിക്കൂർ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശിശുരോഗ വിദഗ്ധരുടെ സംഘം കുഞ്ഞിനെ പരിശോധിക്കുന്നു.

കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം എതിർക്കുകയും കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

കുട്ടിയുടെ ചികിത്സ അമൃതയിൽ നടത്താനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്ര അപകടകരമാണ്. അതിനാലാണ് അമൃതയിൽ ആവശ്യമായ സൗകര്യം ഒരുക്കിയത്. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതായിരിക്കു മെന്നു മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button