Election NewsLatest NewsIndiaElection 2019

‘ശബരിമലയിൽ ഡിവൈഎഫ് ഐക്കാരെ പൊലീസ് വേഷത്തില്‍ നിര്‍ത്തി, സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറപിടിച്ച്‌ ഭക്തജനങ്ങളെ വേട്ടയാടി’ : അമിത്ഷാ

തൃശൂര്‍: കേരളത്തിലെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറവിൽ ഇവിടുത്തെ ഭക്തജനങ്ങളെ അതിക്രമിക്കുകയായിരുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി -ആര്‍എസ്‌എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ കേസില്‍ ഉള്‍പ്പെടുത്തുന്ന സിപിഎം സര്‍ക്കാരിനോട് ഒരു കാര്യം ചോദിക്കുകയാണ്. കോടതിയുടെ നിരവധി വിധികള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ മാത്രം ഭക്തര്‍ക്കെതിരായ നിലപാട് എടുക്കുന്നു. ശബരിമല വിശ്വാസികള്‍ക്കൊപ്പം പാറപോലെ ഉറച്ചുനിന്ന് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാകും.

അതുകൊണ്ടാണ് തെരഞ്ഞടുപ്പ് പ്രകടനപത്രികയില്‍ ശബരിമലയിലെ വിശ്വാസങ്ങള്‍, അചാരങ്ങള്‍ പൂജാവിധികള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്ന് പറഞ്ഞതെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ രണ്ടായിരത്തിലധികം കേസുകളിലായി ബിജെപിയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്ത് ഡിവൈഎഫ് ഐക്കാരെ പൊലീസ് വേഷത്തില്‍ നിര്‍ത്തി ശബരിമല സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചത്.

ശബരിമലയിലെ പരിശുദ്ധിയും പാവനതുയം നശിപ്പിക്കാന്‍ ഏതുകോണില്‍ നിന്ന് ശ്രമം നടത്തിയാലും അതിനെ ബിജെപി എതിര്‍ക്കും. വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button