
സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ ഇന്ന് ഏഴ് പേര് മരിച്ചു. മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേരും എറണാകുളം ഉദയംപേരൂരില്‍ കെഎസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേരുമാണ് മരിച്ചത്. ആലപ്പുഴ എരമല്ലൂരില്‍ ബൈക്ക് യാത്രികനും മരിച്ചു.
മലപ്പുറം കൂട്ടിലങ്ങാടി കീരാങ്കുണ്ട് പെട്രോള്‍ പമ്പിന് സമീപത്താണ് രാവിലെ അപകടം നടന്നത്. മംഗലാപുരത്തുനിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി, ഗുഡ്സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ സയ്യിദുല്‍ ഖാന്, സഹോദരങ്ങളായ എസ്.കെ ഷബീറലി, എസ് .കെ സാദത്ത് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിസാമുദ്ദീന്‍, ദീപകര് മണ്ഡല് എന്നിവരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളം ഉദയംപേരൂരില്‍ ഇന്ന് രാവിലെ കെ.എസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അങ്കമാലി സ്വദേശികളായ പി.ആര്.എ.നായര്‍, കമലാക്ഷി അമ്മ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന നളിന എന്ന സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ ദേശീയപാതയില്‍ എരമല്ലൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എരമല്ലൂര്‍ കൊന്നനാട് സ്വദേശി അശ്വരാജ് ആണ് മരിച്ചത്. അതേസമയം, മലപ്പുറം എടരിക്കോട് പാലച്ചിറമാട്ടില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Post Your Comments