KeralaLatest News

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒന്നു മാത്രം : മോദി സര്‍ക്കാറിനെ താഴെിറക്കാന്‍ ജാതിയും മതവും മറന്ന് വോട്ട് ചെയ്യാന്‍ എ.കെ.ആന്റണിയുടെ ആഹ്വാനം

ആലപ്പുഴ: മോദി സര്‍ക്കാറിനെ താഴെിറക്കാന്‍ ജാതിയും മതവും മറന്ന് വോട്ട് ചെയ്യാന്‍ എ.കെ.ആന്റണിയുടെ ആഹ്വാനം. ഇടതുപക്ഷ അനുഭാവികളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്ത്രിനും നെല്‍ക്കതിര്‍ അരിവാളിന് വോട്ടുചെയ്യുന്നവരും ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും ആന്റണി പറഞ്ഞു.

ഈ ലോക്സഭാ തെരഞ്ഞടുപ്പിന്റെ ലക്ഷ്യം ഒന്നുമാത്രമാണ്. കേന്ദ്രത്തില്‍ ഇന്നത്തെ ഭരണം മാറണം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കണം. ആ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതരസര്‍ക്കാര്‍ ഉണ്ടാകണമെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദിയുടെ സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തുകളഞ്ഞു. ആര്‍എസ്എസിനും മോദിക്കുമെതിരായി ഇന്ത്യയിലുടനീളം ഓടിനടന്ന് നിര്‍ഭയമായി മോദിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്ന നട്ടെല്ലുള്ള ഒരേയൊരു നേതാവെ ഇന്ത്യയിലുള്ളു. അത് രാഹുല്‍മാത്രമാണെന്നും ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button