തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ലാദകരമായ വിഷു ആശംസ നേര്‍ന്നു. നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്.
മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നല്കുന്നു.
കുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോര്‍ഡ് വിളയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്ജമാവട്ടെ വിഷുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Post Your Comments