KeralaLatest NewsIndiaElection 2019

കെ സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസ് സംഘവും : കാത്തു നിന്നത് രണ്ടുമണിക്കൂർ

"പ്രിയങ്കരനായ കെ. സുരേന്ദ്രന്‍ ഈ വാഹനത്തിനു തൊട്ടുപിന്നാലെ കടന്നു വരുന്നു..."

മഴക്കോളുണ്ട്‌ മാനത്ത്‌. പൊതിഞ്ഞുനിന്ന ഉഷ്‌ണം വകഞ്ഞുമാറ്റി കുളിര്‍കാറ്റ്‌ വീശി. പത്തനംതിട്ട നഗരപ്രാന്തത്തിലെ കല്ലറക്കടവ്‌ ജങ്‌ഷനില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ വരവുംകാത്ത്‌ നില്‍ക്കുകയാണ്‌ ജനസഞ്ചയം. ആരതി ഉഴിയാന്‍ തയാറായി പ്രായം ചെന്ന അമ്മ നില്‍ക്കുന്നു. കൈകളില്‍ പൂവുമേന്തി ഒരുപറ്റം യുവതികള്‍. അകലെനിന്നും അനൗണ്‍സ്‌മെന്റ്‌ കേള്‍ക്കാം. “പ്രിയങ്കരനായ കെ. സുരേന്ദ്രന്‍ ഈ വാഹനത്തിനു തൊട്ടുപിന്നാലെ കടന്നു വരുന്നു…” പൈലറ്റ്‌ വാഹനത്തിലെ പ്രസംഗം നിലച്ചു. വാദ്യമേളങ്ങള്‍ മുഴങ്ങി. ആള്‍ക്കൂട്ടം ഉഷാറായി.

തുറന്ന വാഹനത്തില്‍ സുരേന്ദ്രന്‍ എത്തി. ചുറ്റും നിന്നവര്‍ പുഷ്‌പവൃഷ്‌ടി ചൊരിഞ്ഞു. സ്വീകരണമേറ്റു വാങ്ങി സുരേന്ദ്രന്‍ തിരികെ വാഹനത്തിലേക്ക്‌ കയറി. മൈക്ക്‌ കൈയിലെടുത്തു. വികസനവും വിശ്വാസ സംരക്ഷണവുമാണ്‌ തന്റെ പ്രചാരണ വിഷയമെന്നു പറഞ്ഞു ചെറുപ്രസംഗം. സര്‍വേഫലങ്ങള്‍ സുരേന്ദ്രന് സാധ്യത നല്‍കുന്നതോടെ പ്രവര്‍ത്തകരും അത്യാവേശത്തിലാണ്.കഴിഞ്ഞ ദിവസം ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം നടത്തവേ വിദേശ മാധ്യമമായ വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്താ സംഘവും സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി.

ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുമുള്ള വനിതാ മാദ്ധ്യമ പ്രവര്‍ത്തകയും സംഘവുമാണ് സുരേന്ദ്രനായി രണ്ട് മണിക്കൂറോളം കാത്ത് നിന്നത്. തറയില്‍ മുക്ക് ജംഗ്ഷനില്‍ രാവിലെ എട്ടിനായിരുന്നു ആറന്മുള നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത് . സംഘാടകര്‍ വേദിയിലേക്ക് എത്തിയത് നിശ്ചയിച്ച സമയം വൈകിയായിരുന്നു. ഈ സമയമത്രയും നേരം ന്യൂയോര്‍ക്ക് ടൈംസ് ലേഖികയും സംഘവും സ്ഥാനാര്‍ഥിയ്ക്കായി കാത്തിരിക്കുകയായിരുന്നു .രണ്ട് മണിക്കൂറിലധികം വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത് .

ഇതോടെ മാദ്ധ്യമസംഘം ആവേശത്തോടെ സ്വീകരണവും നന്ദിപ്രകടനവുമെല്ലാം ക്യാമറയില്‍ പകര്‍ത്തി. സ്വീകരണവും നന്ദി പ്രകടനവുമെല്ലാം അവര്‍ ക്യാമറയില്‍ ഒപ്പിയെടുത്തു. സ്ഥാനാര്‍ത്ഥി തുറന്ന വാഹനത്തില്‍ കയറിയതോടെ മൂന്നംഗം സംഘവും കൂടെ കയറി. കോഴിപ്പാലം, നീര്‍വിളാകം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് പര്യടനം എഴിക്കാട് കോളനിയിലെത്തിയത്. ഇവിടെ സ്വീകരണം പൂര്‍ത്തിയായതോടെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും പകര്‍ത്തിയാണ് സംഘം മടങ്ങിയത്.സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ഷീബയും മകള്‍ ഗായത്രിയും പ്രചരണ സംഘത്തില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button