ദുബായ്: കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ ദുബായിൽ 203 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ്. ശനിയാഴ്ച രാവിലെ 6 മുതൽ ഞായർ രാവിലെ 7 വരെ സംഭവിച്ച അപകടങ്ങളുടെ കണക്കാണിത്. അടിയന്തര സഹായം തേടി 5781 ഫോൺകോളുകൾ ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിലേക്ക് എത്തിയതായി ആക്ടിങ് ഉദ്യോഗസ്ഥൻ കേണൽ മുഹമ്മദ് അബ്ദുല്ല അല്ഡ മുഹൈരി പറഞ്ഞു.
മഴനനഞ്ഞ് റോഡുകളിൽ വഴുതൽ അനുഭവപ്പെടമെന്നതിനാൽ വേഗം കുറച്ച് വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും ട്രാഫിക് നിബന്ധനകൾ പാലിച്ച് വാഹനമോടിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും ദുബായ് ട്രാഫിക് പൊലീസ് ഡെപ്യുട്ടി ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി. മഴക്കാലത്ത് വെള്ളക്കെട്ടുകളിൽ നിന്നും വാദികളിൽ നിന്നും മറ്റും അകലം പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ദുബായ് പൊലീസ് മാർഗനിർദേശം നൽകി. പ്രത്യേകിച്ച് മഴയ്ക്ക് ശേഷം വാഹനങ്ങൾ മരുഭൂ പ്രദേശങ്ങളിൽ കൂടുതൽ കരുതൽ കാണിക്കണമെന്നും അറിയിപ്പുണ്ട്.
Post Your Comments