ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്. കോഴക്കണക്കുകൾ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്തുവിട്ടത്. ബിജെപി നേതാക്കൾക്കും ജഡ്‌ജിമാർക്കും പണം നൽകിയെന്ന് ഡയറിയിലുണ്ട്. മുഖ്യമന്ത്രി പദവിക്കായി അദ്ദേഹം കോഴ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച ബിജെപിയും യെഡ്യൂരപ്പയും കോൺഗ്രസ് പുറത്തുവിട്ട പകർപ്പുകൾ വ്യാജമാണെന്ന് ആരോപിച്ചു.
പദവിക്ക് വേണ്ടി ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ യഥാർത്ഥ ഡയറി കൊണ്ടുവരാൻ ബിജെപി വെല്ലുവിളിച്ചു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ യെഡ്യൂരപ്പ രൂപ നല്‍കിയതായി കാരാവൻ മാസിക വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ബിജെപി ദേശീയ നേതാക്കൾക്ക് വൻതുക കോഴ നൽകിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകൾ കോൺഗ്രസും പുറത്തുവിടുകയായിരുന്നു
Post Your Comments