യുഎഇ : ശ്കതമായ മഴയെ തുടർന്ന് യുഎഇയിൽ വിദ്യാലയങ്ങള്‍ക്ക് ഇന് അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതായി മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കാലാവസ്ഥയും റോഡിന്‍റെ അവസ്ഥയും കണക്കിലെടുത്ത് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്നും ആവശ്യപ്പെട്ടു. രാവിലെ മുതൽ തന്നെ അല്‍ ദര്‍ഫ, ഫുജൈറ, സ്വേഹാന്‍, ഹട്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴയായിരുന്നു. രാജ്യത്തെ പ്രധാന റോഡുകളില്‍ വെള്ളം കയറി.
നാഷണല്‍ മീറ്ററോളജി അറബിന്‍ക്കടലില്‍ മഴമേഘങ്ങള്‍ രൂപപ്പെടുന്നതായി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഇടിമിന്നലോട് കൂടിയ കനത്തമഴ ഉണ്ടായിരിക്കുമെന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. താഴ്വാരങ്ങളിലെയും വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാനും ഇത്തരം സ്ഥലങ്ങളിലേക്ക് ഡ്രൈവിങ്ങ് ഒഴിവാക്കണമെന്നും മീറ്ററോളജി ഡിപ്പാര്‍ട്ട്മെന്റ് നിർദേശം നൽകി.
Post Your Comments