ചാത്തന്നൂര്‍ : ഗൃഹനാഥനെ ചവിട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ കല്ലുവാതുക്കല്‍ സ്വദേശി ബൈജുവിനെ പോലീസ് പിടികൂടിയത്. കല്ലുവാതുക്കല്‍ മേവനക്കോണം അനുഭവനില്‍ നന്ദു എന്ന സുദര്‍ശന (51)നെ പ്രതി കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് കല്ലുവാതുക്കല്‍ ചന്തയ്ക്കുള്ളിൽ വെച്ച് സുദർശനെ പ്രതി മർദ്ദിച്ച് അവശനാക്കിയത്. അടിയും ചവിട്ടുമേറ്റ് അവശനായി രക്തം ഛര്‍ദിച്ച് നിലത്തുവീണ സുദര്‍ശനനെ പരിസരവാസികളാണ് പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാൽ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ സുദർശൻ മരിച്ചു. കൊലപാതകത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു.തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സുദര്‍ശനന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ കല്ലുവാതുക്കലിലെ അനുഭവനില്‍ എത്തിച്ചു. വൈകിട്ട് സംസ്കരിച്ചു. വയറ്റിൽ സുദര്‍ശനന്റെ വയറ്റില്‍ ചവിട്ടിയപ്പോഴുണ്ടായ മാരകമായ മുറിവാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതിയിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments