
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും 15, 16 തീയതികളില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. 15ന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. 16ന് കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. അമിത് ഷാ 16ന് വൈകിട്ട് നാലരയ്ക്ക് തൃശൂരിലും ആറരയ്ക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.
Post Your Comments