കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്, പ്രതികള്‍ കൃത്യം നടത്തിയതിനു പിന്നിലെ സത്യാവസ്ഥ പുറത്ത് . കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതികള്‍ കൃത്യം നടത്തിയത് പരിശീലനത്തിന് ശേഷമെന്ന് സൂചന. കാസര്‍ക്കോട് നിന്നുള്ള സംഘമാണ് പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത്. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പിടിയിലായ ബിലാന്, വിപില്‍ വര്‍ഗീസ് എന്നിവര്‍ പരിശീലനം നടത്തിയതിന് ശേഷമാണ് കൃത്യം നടത്തിയതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ ഇവരില്‍ നിന്ന് രണ്ട് തോക്കുകള്‍ അന്വേഷണം സംഘം കണ്ടെടുത്തിരുന്നു.
ഒരു റിവോള്‍വറും, പിസ്റ്റളും, ജാക്കറ്റുമാണ് പൊലീസ് കണ്ടെടുത്തിരുന്നത്. ഈ സംഘത്തിന് കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ഒരു മാസം മുമ്പ് രവി പൂജാരി ബ്യൂട്ടി പാര്‍ലര്‍ ഉടമസ്ഥയെ ഫോണില്‍ വിളിച്ച് ഇരുപത്തിയഞ്ച് കോടി ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിനാണ് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്.
Post Your Comments