Latest NewsKerala

പെട്രോള്‍ അടിക്കുന്നതിനായി ആനയെ കയറ്റിയ ലോറി പമ്പില്‍ കയറ്റി : പമ്പിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു : ആനയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: ലോറിയില്‍ ആനയുണ്ടെന്ന കാര്യം മറന്ന ഡ്രൈവര്‍ പെട്രോള്‍ അടിയ്ക്കുന്നതിനായി ലോറി പമ്പില്‍ കയറ്റി. പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ആനയ്ക്ക് പരിക്കേറ്റു. ആനയുടെ പരിക്ക് ഗുരുതരമാണ്. തൃപ്പൂണിത്തുറയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടിയാണ് തൃശീവപെരൂര്‍ കര്‍ണന്‍ എന്ന ആനയ്്ക്ക് പരിക്കേറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവര്‍റെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുറെക്കൂടി ശ്രദ്ധ കാണിച്ചാല്‍ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് നാട്ടുകാരുടെ വാദം. മരട് തുരുത്തിക്കാട് അമ്പലത്തിലെ ക്ഷേത്രഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനയെ കയറ്റിയ ലോറി മുന്നോട്ട് എടുത്തതോടെ ആനയുടെ തല കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളംവച്ചതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button