പെരുമ്ബാവൂര്‍: ഡോ. ഡി ബാബുപോളിന്‍റെ ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പെരുമ്ബാവൂരിലെ കുറുംപ്പുപടി സെന്‍റ്മേരീസ് കത്തീഡ്രലിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. ബസേലിയസ് തോമസ് പ്രഥമന്‍ കാത്തോലിക ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ഭരണകര്‍ത്താവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സിലിടം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു ബാബുപോള്‍.
കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും നാട്ടുകാരും ബാബുപോളിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദം അലങ്കരിച്ചിട്ടുണ്ട് . സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു
ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുപോള്‍ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതയായ അന്ന ബാബു പോള്‍ (നിര്‍മല) ആണ് ഭാര്യ. മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം കെ ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡിജിപി സി എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ റോയ് പോള്‍ സഹോദരനാണ്.
Post Your Comments