![gun shot](/wp-content/uploads/2019/02/gun-shot.jpg)
സിഡ്നി: നിശാക്ലബിനു മുന്നിലുണ്ടായ വെടിവയ്പിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.ആസ്ട്രേലിയയിലെ മെല്‍ബണില്‍ ലവ് മെഷീന് എന്ന ക്ലബിന് മുന്നിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല.
വെടിവെപ്പ് നടക്കുമ്പോള്‍ നിരവധി പേര് ക്ലബിന് മുന്നിലുണ്ടായിരുന്നു. വെടിവെപ്പ് നടന്നതിന് ശേഷവും ക്ലബ് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments