കൊച്ചി: പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂരി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ക്വാ വാറന്ഡോ ഹര്‍ജി. സേവ് കേരള ബ്രിഗേഡ് സംഘടനാ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ‘സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു പൂര്‍ണ ഉത്തരവാദി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണ്.’
‘ഡാം മാനേജ്മെന്റില്‍ വന്ന വീഴ്ചയെപ്പറ്റി സമഗ്രമായ അന്വേഷണം ഏര്‍പ്പെടുത്തുന്നതിനൊപ്പം സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്കി ജുഡീഷല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും’ സേവ് കേരള ബ്രഗേഡ് പ്രസിഡന്റ് റസല്‍ ജോയി ആവശ്യപ്പെട്ടു. കൂടാതെ പ്രളയത്തില്‍ വിവിധ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കു നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments