
കോട്ടയം : കോട്ടയത്ത് വോട്ടുകള്‍ മറിയും. കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നു കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് എംഎല്‍എ. കെ.എം.മാണിയുടെ മരണം വിറ്റ് വോട്ടാക്കാന്‍ നോക്കുന്ന കേരളാ കോണ്‍ഗ്രസുകാരോട് പുച്ഛമാണ്. എറണാകുളം മുതല്‍ പാലാ വരെ ഓരോ വാര്‍ഡിലും മാണിസാറിന്റെ മൃതദേഹം പ്രദര്‍ശിപ്പിച്ച് വോട്ട് പിടിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശ്രമിച്ചു. അതു ജനം കണ്ടതാണ്. മാണിസാറിനോടു സ്‌നേഹമുള്ളവര്‍ ഇത്തരം പ്രഹസനങ്ങള്‍ക്ക് കൂടെ നില്‍ക്കില്ല. ഒരു സഹതാപ തരംഗവുമില്ലെന്നും ജോര്‍ജ് പറഞ്ഞു.
എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന പി.സി.ജോര്‍ജ് കോട്ടയത്ത് പി.സി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. പത്തനംതിട്ടയില്‍ വാര്‍ഡ് തലം മുതല്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ ജനപക്ഷം വിളിച്ചിട്ടുണ്ട്. റബറിന് കാര്‍ഷികവിള പരിഗണന നല്‍കുമെന്ന ബിജെപി തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം മുന്‍നിര്‍ത്തിയാവും പ്രചാരണം.
Post Your Comments