അൽഐൻ : പ്രത്യേക ബസ് സർവീസ് ആരംഭിച്ച് ദുബായ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് അബുദാബി ഗതാഗത വിഭാഗം ദുബായിൽനിന്നു അൽഐനിലേക്കായിരുന്നു സർവീസ് ആരംഭിച്ചത്. കന്നി യാത്രക്കാർക്കായി അൽഐനിൽ ഊഷ്മള വരവേൽപ്പാണ് ഒരുക്കിയിരുന്നത്.
ദുബായിൽനിന്ന് അബുദാബിയിലേക്കും അബുദാബിയിൽനിന്ന് അൽ ഐനിലേക്കും ബസുണ്ടെങ്കിലും ഇതാദ്യമാണ് ദുബായിൽനിന്ന് അൽ ഐനിലേക്ക് നേരിട്ട് ബസ് സർവീസ് തുടങ്ങുന്നത്. സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള ബസായിരിക്കും ഇതിനായി ഉപയോഗിക്കുക.
30 മിനിറ്റ് ഇടവിട്ട് അൽഗുബൈബ ബസ് സ്റ്റേഷനിൽനിന്നും ദുബായ്-അൽഐൻ റൂട്ടിൽ സർവീസ് നടത്തും. ജാഫ്‌ലിയ മെട്രോ സ്റ്റേഷൻ, വാസൽ, വാസൽ ക്ലബ്-1, എമിറേറ്റ്സ് എൻബിഡി, നാദ് അൽ ഷെബ, മർമൂം ഡയറി ഫാം-1, അൽ ഫഖ സ്റ്റേഷൻ-1, യുഎഇ യൂനിവേഴ്സിറ്റി, മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റ്-1, സിറ്റി പെട്രോൾ സ്റ്റേഷൻ-1, ഷെയ്ഖാ സലാമ മോസ്ക്-1 എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
Post Your Comments