ശ്രീനഗർ:രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. ജമ്മുകാഷ്മീരില്‍ കുപ്വാരയിൽ പ്രതിഷേധക്കാർ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധകാര്‍ക്കു നേരെ സുരക്ഷാ സൈന്യം വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പില്‍ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച കുപ്വാരയിലെ ഹന്ദ്വാരയിലെ മണ്ഡിഗാവിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടവോട്ടെടുപ്പ് പൂർത്തിയായതിനു ശേഷമാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പോളിംഗ് ജോലികൾ പൂർത്തിയാക്കിയ ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്കു നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്പ്പ് നടത്തുകയായിരുന്നു.
അതേസമയം ആന്ധപ്രദേശിലും വോട്ടിംഗിനിടെ വ്യാപക സംഘര്‍ഷം ഉണ്ടായി. ടിഡിപി- വൈആര്‍എസ് കോണ്‍ഗ്രസ് തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര് കൊല്ലപ്പെട്ടു.
Post Your Comments