ടൊയോട്ട ലെക്സസില്‍ നിന്ന് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയിലെത്തുന്നു. ലെക്സസ് എല്‍എം എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി.
വാഹനത്തിന്റെ ആദ്യ ടീസറില്‍ ഗ്രില്ലും ഹെഡ്ലൈറ്റുമാണ് ദൃശ്യമാക്കിയിരുന്നതെങ്കില്‍ പുതിയ ടീസറില്‍ ബോക്സി രൂപം ദൃശ്യമാകുന്ന പുറംമോടിയുടെ വാഹനത്തിന്റെ ഔട്ട്ലൈന്‍ മാത്രമാണ് ദൃശ്യമാകുന്നത്.
ടൊയോട്ട അല്‍ഫാര്‍ഡിന് സമാനമാണ് ലെക്സസ് എല്‍എം ന്റെയും രൂപം. 2019 ഷാങ്ഹായ് ഓട്ടോ ഷോയിലാണ് എല്‍എം എപിവി ആദ്യമായി പ്രദര്‍ശനത്തിനെത്തുക. 2020ഓടെ ചൈനീസ്, തായ്വാന്‍ വിപണികളില്‍ ആദ്യമെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എല്‍എമ്മിന് അല്‍ഫാര്‍ഡിനു സമാനതകള്‍ തോന്നിക്കുമെങ്കിലും ആഡംബര ഫീച്ചേര്‍സ് ലെക്സസ് എല്‍എം ല്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എല്‍എം എത്താനുള്ള സാധ്യത വളരെക്കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments