കൈരാന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെ ബിഎസ്എഫ് സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു.
കള്ളവോട്ട് ചെയ്യാന്‍ എത്തിയവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടാണ് നടപടി. മുപ്പതോളം പേരടങ്ങുന്ന സംഘം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോളിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബിഎസ്എഫ് സൈനികര്‍ ഇടപെട്ടത്.
വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലാതെ ഷംലിയിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാനായി ആളുകളെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. െ
Post Your Comments