തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ ബിഎസ്പി നേതാവ് മായാവതി ഇന്ന് തലസ്ഥാനത്തെത്തുന്നു. ലക്‌നൗവില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരിക്കുന്ന മായാവതി രണ്ടുമണിക്ക് പൂജപ്പുര മൈതാനത്തെത്തും. തുടർന്ന് പ്രസംഗം നടത്തിയ ശേഷം മൂന്നിനു മൈസുരുവിലേക്കു പോകും.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണു മായാവതി എത്തുന്നത്. കനത്ത സുരക്ഷയാണു പോലീസ് ഒരുക്കിയിരിക്കുന്നത്.
Post Your Comments