
ആലപ്പുഴ: മുഖ്യമന്ത്രി നിങ്ങള്‍ ആദ്യം പഠിയ്ക്കൂ.. അമിത് ഷായെ പഠിപ്പിയ്ക്കേണ്ട : പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എം.ടി.രമേശ് . തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരസ്പരം സഹായിക്കാനുള്ള ധാരണ ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതാക്കള്‍ തമ്മിലുണ്ടാക്കിയിരിക്കുകയാണ്. പിണറായിലൂടെ ബി.ജെ.പിക്ക് മറുപടി പറയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എം.ടി.രമേശ് ആരോപിച്ചു. സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്തിയതാരാണെന്ന് സി.പി.എമ്മില്‍ നിന്ന് പഠിക്കേണ്ട കാര്യം ബി.ജെ.പിക്കില്ല. അമിത് ഷായെ പഠിപ്പിക്കേണ്ട. പിണറായി സ്വയം പഠിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ളീം ലീഗിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
ലീഗിന്റെ കൊടിയും ചിഹ്നവും ഉത്തരേന്ത്യാക്കാര്‍ക്ക് വിജനകാലത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. അങ്ങനെ തോന്നുന്നതില്‍ അവരെ കുറ്റം പറയാനാവില്ല. ലീഗിന്റെ കൊടിയിലെ മതചിഹ്നം ഉപേക്ഷിക്കണമെന്ന് പറയാന്‍ സി.പി.എം തയ്യാറാകുമാേ. ഒരു പാര്‍ട്ടി പരസ്യമായി മതചിഹ്നം ഉപയാേഗിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന് എന്തേ മൗനം പാലിക്കുന്നത്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലീഗിന്റെ ചിറകിനടിയിലാണ് രാഹുല്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇത് ആത്മഹത്യാപരമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ഇത് പറയുമ്ബോള്‍ വയനാട്ടില്‍ അപമാനിക്കുകയാണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം തയ്യാറാകണമെന്നും രമേശ് പറഞ്ഞു.
Post Your Comments