പാലാ : അന്തരിച്ച മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിയ്ക്ക് വിട. സംസ്ഥാന സർക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇവിടെ എത്തിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹം മൂന്ന് മാണിയോട് കൂടിയാണ് സംസ്കാര ശുശ്രൂഷകൾക്കായി പള്ളിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെ ആരംഭിച്ച വിലാപ യാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെത്തിയത്. വിലാപയാത്ര കടന്നു പോയ ഓരോ പോയിന്റിലും ആയിരങ്ങളാണ് തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ എത്തിയത്. വ്യാഴാഴ്ച പുലർച്ചെ 12.30 -ഓടെ മൃതദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചു. പിന്നീട് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്. “ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല” എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.
Post Your Comments