ന്യൂയോര്‍ക്ക്: ജിംനാസ്റ്റിക്കിനിടെ അപകടം. അപകടത്തില്‍ പ്രമുഖതാരത്തിന്റെ ഇരുകാലുകളും ഒടിഞ്ഞു. സാം സെറിയോ എന്ന അമേരിക്കന്‍ ജിംനാസ്റ്റിനാണ് അപകടം ഉണ്ടായത്.
സാമിന് മാരകമായ പരിക്കേല്‍ക്കുന്നത് ‘ഹാന്‍ഡ്സ്പ്രിങ്ങ് ഡബിള്‍ ഫ്രണ്ട് ഫ്ളിപ്പ്’ എന്ന ഇനം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ്. ഹാന്‍ഡ്സ്പ്രിങ്ങ് ഡബിള്‍ ഫ്രണ്ട് ഫ്ളിപ്പ് ചെയ്യുന്നതിനിടയില്‍ സാമിന്റെ ലാന്‍ഡിങ്ങ് പിഴയ്ക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ രണ്ടു കാലുകളും ഒടിയുകയും കാല്‍മുട്ടിന്റെ സ്ഥാനം തെറ്റുകയും ചെയ്തു.
വീണ ഉടന്‍ വേദന കൊണ്ട് പുളയുകയായിരുന്നു സാം സെറിയോ. മെഡിക്കല്‍ സംഘവും പരിശീലകരും എത്തി പ്രാഥമിക ചികിത്സ നല്‍കി. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ഒബേണ്‍ സര്‍വകലാശാലയിലെ എയ്റോസ്പേസ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് സാം.
Post Your Comments