ബെല്‍ജിയം: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള സമയം നീട്ടിനല്‍കി. ഒക്ടോബര്‍ 31 ആണ് പുതിയ സമയ പരിധി.
ബ്രിട്ടന് പുറത്തു പോകാനുള്ള സമയത്തില്‍ സാവകാശം നല്‍കിക്കൊണ്ട് ബ്രസലില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്റെ അടിയന്തിര യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ജൂണ്‍ 30 വരെ സമയം നല്‍കണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെട്ടത്.
നിലവിലുള്ള കരാര്‍ അനുസരിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടിയിരുന്നത്.ഫ്രാന്‍സിന്റെ എതിര്‍പ്പിനെ മറികടന്നാണ് പുറത്തുപോകാനുള്ള സമയം നീട്ടി നല്‍കിയത്
Post Your Comments