KeralaLatest News

പകല്‍ പാര്‍ട്ടി പ്രവര്‍ത്തനം; രാത്രിയായാല്‍ ആഭിചാരവും മറ്റ് പലതും; നാട്ടുകാരുടെ കുമ്പിടിയുടെ ജീവിതമിങ്ങനെ

മന്ത്രവാദവും ആഭിജാത്യവും നടത്തി ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. എകെജി സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റും പാട്യം സഹകരണ ബാങ്ക് ഡയറക്ടറുമായ ചെറുവാഞ്ചേരിയിലെ മഹേഷ് പണിക്കറെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇവിടുത്തെ ആദിവാസികള്‍ മുത്തപ്പനെയും മലക്കാരിയെയും ആരാധിക്കുന്നവരാണ്. ഇത് മുതെടുത്ത് മഹേഷ് ഇവിടുള്ളവരില്‍ ആഭിചാരം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പ്രദേശത്ത് പല ദിവസങ്ങളിലും മഹേഷ് ആഭിചാര കര്‍മ്മങ്ങള്‍ക്ക് എത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം അഞ്ചിന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്നായിരുന്നു പീഡനശ്രമം. പലര്‍ക്കും ഇയാളുടെ പ്രവൃത്തിയില്‍ അമര്‍ഷവും ഉണ്ടായിരുന്നു. പല തവണ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മഹേഷ് അത് കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മദ്യപിച്ചാണ് മഹേഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ പൂജ നടത്തുന്ന മുറി പാതി അടച്ച ശേഷം പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. അവള്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടിയതും ഇയാളെ കൈകാര്യം ചെയ്തതും. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഹേഷിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു

നാട്ടുകാര്‍ക്കിടയില്‍ മഹേഷ് അറിയപ്പെട്ടിരുന്നത് കുമ്പിടിയെന്നാണ്. പകല്‍ പാര്‍ട്ടി പരിപാടികള്‍, രാത്രിയില്‍ വേറെ പരിപാടികളാണ് ഇയാളെ നാട്ടുകാര്‍ക്കിടയില്‍ കുമ്പിടിയാക്കിയത്. പകല്‍ മാന്യന്‍ രാത്രിയില്‍ ഇങ്ങനെ എന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസില്‍ നിന്നും വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. പിന്നീടാണ് അരസ്റ്റ് രേഖപ്പെടുത്തിയത്. മാത്രമല്ല ഇയാളെ രക്ഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നുമുണ്ട്. ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദിവാസികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ഒരു ജനതയെ ഇല്ലാതാക്കുമെന്നും ഈ അനാചാരങ്ങള്‍ കടന്നു വരുന്നതിനെതിരേ പ്രതികരിക്കാന്‍ തീരുമാനിച്ചിരിച്ചാണ് യോഗം വിളിക്കുന്നത്. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. 17കാരിയുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ‘വെള്ളാട്ടം’ എന്ന ചടങ്ങിന് എത്തിയതായിരുന്നു മഹേഷും സംഘവും. മഹേഷിനെ നാട്ടുകാര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആദിവാസി ഊരിലുള്ളവര്‍ക്കെതിരെ ഇയാളെ മര്‍ദ്ദിച്ചതിന് പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. ഇയാളെ ഇരയാക്കി രക്ഷിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം കേസ് വ്യാജപരാതിയെ തുടര്‍ന്നാണെന്നാണ് സിപിഐഎം പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ തങ്ങള്‍ക്കെതിരെ വ്യാപകമായി പ്രചരണം നടത്തുനനുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചതാണെന്നും സിപിഐഎം ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സിപിഐഎമ്മിനെതിരായി ഉയരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥി എം വി രാജേഷിന്റെ വാഹന പ്രചാരണ യാത്രക്കിടെ വടിവാള്‍ കണ്ടെത്തിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സംഭവം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പല പാര്‍ട്ടികളും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ വീണിടത്ത് നിന്ന് ഉരുണ്ടുകൊണ്ട് വീണത് വടിവാളല്ലെന്നും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണെന്നും സി പി എം വിശദീകരിക്കുകയും ചെയ്തു. കൃഷിയിടത്തില്‍ നിന്ന് വന്ന് ജാഥയില്‍ ചേര്‍ന്നവരാണ് വീണത്. അവിടെ വാഴവെട്ടുന്നതിനും മറ്റുമുപയോഗിക്കുന്ന കത്തികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റ് പ്രചാരണങ്ങളല്ലാം വ്യാജമാണെന്നും സി പി എം വ്യക്തമാക്കി. ഇത്തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ പലതും മിക്ക പാര്‍ട്ടികളും ആയുധമാക്കുന്നുണ്ട്. ഇത്തരത്തിലാണ് പല പാര്‍ട്ടികളും വ്യാപകമായി പ്രചരണം നടത്തുന്നത്.

https://www.youtube.com/watch?v=esA8rWx-F08

shortlink

Related Articles

Post Your Comments

Related Articles


Back to top button