കൊല്ലം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാരോപണം, എന്‍.കെ.പ്രേമചന്ദ്രനെതിരെ പരാതിയുമായി സിപിഎം രംഗത്ത്.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെയാണ് പരാതിയുമായി സിപിഎം എത്തിയത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടു.
Post Your Comments