ന്യൂഡൽഹി: മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണോ, അതോ സ്വന്തം പാര്‍ട്ടിയെ രക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് എ.എ.പി കണ്‍വീനര്‍ ഗോപാല്‍ റായ്. ബി.ജെ.പിക്കെതിരെ എ.എ.പിയോടൊപ്പം സഖ്യം ചേര്‍ന്നില്ലെങ്കില്‍ രാജ്യം കോണ്‍ഗ്രസിന് മാപ്പു നല്‍കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായിടത്തൊക്കെ അവരെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണെന്ന് ആം ആദ്മി നേതാവും എം.പിയുമായ സഞ്ജയ് സിങ്ങ് ആരോപിച്ചു. ഞങ്ങള്‍ക്ക് നാലു എം.പിമാരും 20 എം.എല്‍.എമാരുമുള്ള പഞ്ചാബില്‍ ഒരു സീറ്റു പോലു കോണ്‍ഗ്രസ് നല്‍കിയില്ല. 1.30 ലക്ഷം വോട്ടുകള്‍ നേടിയ ചണ്ഡീഗഡില്‍ ഒരു സീറ്റു പോലും അവര്‍ ഞങ്ങള്‍ക്ക് നല്‍കിയില്ല. ആറു ശതമാനം വോട്ടു നേടിയ ഗോവയില്‍ സ്ഥിതി സമാനമാണ്. കോണ്‍ഗ്രസിന് യാതൊരു സാന്നിധ്യവുമില്ലാത്ത ഡല്‍ഹിയില്‍ അവര്‍ ഞങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞത് മൂന്നു സീറ്റുകളാണെന്നും സഞ്ജയ് പറഞ്ഞു.
Post Your Comments