ചൂട് കാലത്ത് ഉള്ളം തണുപ്പിയ്ക്കാന്‍ നാരങ്ങാവെള്ളം. ടേസ്റ്റും നിറവുമൊക്കെ മാറ്റി ഒരു അടിപൊളി ലൈംജ്യൂസാണിത്. ലൈം പല രീതിയില്‍ ഉണ്ടാക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.
ചൂടിനെ ശമിപ്പിക്കാന്‍ പുതിയൊരു രുചി നിങ്ങള്‍ക്ക് തയ്യാറാക്കാം. അതിനുവേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
രണ്ട് ഓറഞ്ച്
പുതിനയില മൂന്നെണ്ണം
ചെറിയ ഇഞ്ചി
നാരങ്ങ രണ്ട്
സബ്ജ സീഡ്സ് ആവശ്യത്തിന്
പഞ്ചസാര
എങ്ങനെ ഉണ്ടാക്കാം
ഓറഞ്ച് കുരുവും തൊലിയും കളഞ്ഞ് ജ്യൂസാക്കി ഐസ്ട്രേയില്‍ കട്ടയാക്കാന്‍ വയ്ക്കാം. മറ്റൊരു ബൗളില്‍ രണ്ട് നാരങ്ങ പിഴഞ്ഞതില് പുതിനയില, ഇഞ്ചി, ഐസ് ക്യൂബ്സ് , പഞ്ചസാര എന്നിവ ചേര്‍ത്ത് അല്പം വെള്ളം ചേര്‍ത്ത് മിക്സിയിലിട്ട് അടിച്ചെടുക്കുക. വീണ്ടും വെള്ളം ആവശ്യത്തിന് ചേര്‍ത്ത് യോജിപ്പിക്കാം.
ഒരു ഗ്ലാസില്‍ ഉണ്ടാക്കിവെച്ച ഓറഞ്ച് ഐസ്ക്യൂബ്സ് ഇട്ട് നാരങ്ങ വെള്ളം ഒഴിച്ചു സബ്ജ സീഡ്സ് ചേര്‍ത്ത് കുടിക്കാം.
Post Your Comments