തൊടുപുഴ : വാഹനമോടിക്കുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി പരിശോധന നടത്തിയ പോലീസുകാരെ വെള്ളം കുടിപ്പിച്ച് പ്രവാസി മലയാളി. അമിതവേഗത്തിലെത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാരെയാണ് ചോദ്യങ്ങൾ കൊണ്ട് പ്രവാസി നേരിട്ടത്.
അമിതവേഗത്തിൽ വാഹനമോടിച്ചതിനാണ് ഇദ്ദേഹത്തെ പോലീസ് പിടിച്ചത്. പിഴ അടയ്ക്കണമെങ്കിൽ പരിശോധനാ മെഷീനിൽ അമിത വേഗം കാണിച്ചതിന്റെ പ്രിന്റ് ഔട്ട് വേണമെന്ന് ആവശ്യപ്പെട്ടതോടെ മെഷീൻ കേടാണെന്നു പറഞ്ഞ് പോലീസ് നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു.
പിന്നീട് നഗരസഭാ പരിധിയിൽ 50 കിലോമീറ്ററാണ് വേഗതയെന്നും ഇത് ലംഘിച്ചുവെന്നുമായി പോലീസിന്റെ വാദം.എന്നാൽ വേഗത കുറിക്കുന്ന ബോർഡ് എവിടെയെന്ന് പ്രവാസി ചോദിച്ചതോടെ വീണ്ടും പോലീസിന് ഉത്തരംമുട്ടി. ഇതോടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ കേരളാ പോലീസ് പ്രവാസിയെയും ബാക്കിവണ്ടിക്കാരെയും വിട്ടയച്ചു.
Post Your Comments