![](/wp-content/uploads/2019/04/ernakulam-kidnapping.jpg)
വൈപ്പിന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തി ആകാത്തവരടക്കം 3 പെണ്‍കുട്ടികളെ രാത്രിയില്‍ വീട്ടില്‍ നിന്നു കടത്തിക്കൊണ്ടു പോയ സംഭവത്തിലാണ് 3 യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ 2 പേര്‍ കൊലക്കേസ് പ്രതികളാണ്. കുഴുപ്പിള്ളി ബീച്ച് വാടേപ്പറമ്പില്‍ വിഷ്ണു(25), എടവനക്കാട് മായാബസാര്‍ കറുത്താട്ടി നജ്മല്‍ (26), കുഴുപ്പിള്ളി നികത്തുതറ ഷിജില്‍ (29) എന്നിവരെയാണു ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരില്‍ വിഷ്ണുവും നജ്മലും മാസങ്ങള്‍ക്കു മുന്‍പ് പള്ളത്താംകുളങ്ങര ബീച്ചില്‍ തമിഴ്‌നാട് സ്വദേശി ഗജേന്ദ്രനെ കുത്തിക്കൊന്ന കേസില്‍ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം മദ്യവും ലഹരിമരുന്നും നല്‍കി പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്യുന്നതു പതിവാക്കിയ റാക്കറ്റിലെ അംഗങ്ങളാണു പ്രതികളെന്നും പൊലീസ് പറഞ്ഞു.
പതിനാലും പതിനേഴും വയസ്സുള്ള സഹോദരിമാരെയും ഇവരുടെ അയല്‍വാസിയായ പതിനെട്ടുകാരിയെയുമാണു മൂവരും ചേര്‍ന്നു ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ബൈക്കുകളില്‍ കടത്തിക്കൊണ്ടു വന്നത്. പെണ്‍കുട്ടികളില്‍ ഒരാളുമായുള്ള സൗഹൃദത്തിന്റെ മറവിലായിരുന്നു ഇത്.
തുടര്‍ന്ന് ഇവര്‍ക്കു ബിയറും കഞ്ചാവും നല്‍കി. പീഡനത്തിനു ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഈ സമയത്ത് അതുവഴി പൊലീസ് പട്രോളിങ് സംഘം എത്തി. ജീപ്പ് കണ്ടതോടെ പ്രതികള്‍ ഓടിപ്പോയി. ഭയന്ന പെണ്‍കുട്ടികളും ഓടി. ഇവരില്‍ ഒരാള്‍ തന്റെ പരിചയക്കാരനായ യുവാവിനെ പിന്നീട് വിളിച്ചുവരുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
Post Your Comments