ടോക്യോ: ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ജപ്പാന്‍ സൈന്യത്തിന്റെ എഫ്-35എ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനം കാണാതായി. പസിഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് സംശയിക്കുന്നത്. പരിശീലനത്തിന് ഇടയ്ക്ക് റഡാറില്‍ നിന്നും വിമാനം അപ്രത്യക്ഷമായതെന്ന് ജപ്പാന്‍ പ്രതിരോധവകുപ്പ് അറിയിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി 7.30ന് ആണ് ജപ്പാന്‍ ആകാശത്ത് മിസാവ നഗരത്തിന് 135 കിലോമീറ്റര്‍ അകലെവച്ച് വിമാനം കാണാതാകുന്നത്. മറ്റ് മൂന്ന് വിമാനങ്ങള്‍ക്കൊപ്പം പറന്നുയര്‍ന്ന വിമാനത്തിന് 30 മിനിറ്റുകള്‍ക്ക് ശേഷം എയര്‍ബേസുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.
90 ദശലക്ഷം ഡോളര്‍ വിലമതിപ്പുള്ള വിമാനമാണ് ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ഉല്‍പ്പാദിപ്പിക്കുന്ന എഫ്-35എ വിമാനങ്ങള്‍. റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള വിമാനമാണിത്. തെരച്ചില്‍ തുടരുമെന്നാണ് ജപ്പാന്‍ അറിയിക്കുന്നത്. അതേസമയം വിമാനം തകര്‍ന്നതായി പ്രതിരോധവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments