തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.
ഗ്രാമിന് ഇന്ന്20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,302.85 ഡോളറാണ് ഇന്നത്തെ നിരക്ക്.മാര്‍ച്ച് 4നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
Post Your Comments