തൃശൂർ : യുവനടൻ സണ്ണി വൈൻ വെയ്ൻ വിവാഹിതനായി. ബാല്യകാല സുഹൃത്തായ രഞ്ജിനിയെയാണ് താരം വിവാഹം ചെയ്‌തത്. ഇന്ന് പുലർച്ചെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും നടൻ ദിലീപും എത്തിയിരുന്നു.
ഭാര്യ രഞ്ജിനി കോഴിക്കോട് സ്വദേശിനിയാണ്. എന്നാൽ രഞ്ജിനി ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ത്രീ എന്ന ഷോയിൽ ചട്ടംബിസ് എന്ന ടീമിലെ മത്സരാർത്ഥിയായിരുന്നു രഞ്ജിനി.ക്ഷേത്ര എന്ന പേരിൽ ഡാൻസ് സ്കൂളും രഞ്ജിനിക്കുണ്ട്.
https://www.instagram.com/p/BwD0-mJBZtK/?utm_source=ig_embed
സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണി വെയിന്റെ വരവ്.തുടർന്നുള്ള എല്ലാ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച്ച വെക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.മോസയിലെ കുതിരമീനുകൾ,ആട് ഒരു ഭീകരജീവി,അലമാര,കായംകുളം കൊച്ചുണ്ണി,നി കൊ ഞാ ചാ,പോക്കിരി സൈമൺ,നീലാകാശം ചുവന്ന ഭൂമി പച്ചകടൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
കടപ്പാട് : മഴവിൽ മനോരമ
Post Your Comments