ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടതിനെ അനുശോചിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ഛത്തീസ് ഗഢിലെ ദന്തേവാഡയില്‍ ചൊവ്വാഴ്ച ഉണ്ടായ നക്സല്‍ ആക്രമണത്തിലാണ് ബിജെപി എംഎല്‍എയും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ദന്തേവാഡ എംഎല്‍എ ഭീമ മണ്ഡാവിയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണം ഭീരുത്വമാണെന്ന് പറഞ്ഞ അമിത്ഷാ പാര്‍ട്ടി എംഎല്‍എയെ കൊലപ്പെടുത്തിയതു കൊണ്ടൊന്നും പാര്‍ട്ടിയെ നക്സലുകള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.കൊല്ലപ്പെട്ട എംഎല്‍എയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments