KeralaLatest NewsIndiaElection 2019

‘മണ്ഡലം ഏതായാലും മണ്ഡല കാലം മറക്കരുത്’ ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും പീഡിപ്പിച്ചവർ ജയിക്കരുതെന്ന് പന്തളം കൊട്ടാരം

അവഹേളിച്ചവരുടെ പാർട്ടിയിൽ നിന്നും സ്ഥാനാർത്ഥികൾ കൊട്ടാരത്തിൽ വന്നു വോട്ട് ചോദിച്ചാൽ കടക്ക് പുറത്തു എന്ന് പറഞ്ഞു ഇറക്കി വിടുന്ന സംസ്കാരം അല്ല കൊട്ടാരത്തിന്റേത്

പന്തളം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പന്തളം കൊട്ടാരത്തിന്റെ പ്രതികരണം മാധ്യമങ്ങൾ വളച്ചൊടിച്ചതിനെ ശക്തമായി അപലപിച്ചു കൊട്ടാരത്തിന്റെ പത്രക്കുറിപ്പ്. സുപ്രീം കോടതി വിധി വന്നതിനു ശേഷം പന്തളം കൊട്ടാരം ഭക്തരുടെ വികാരങ്ങളെ മാനിച്ചു അവർക്കൊപ്പമാണ് നിന്നതെന്ന് കൊട്ടാരം പറയുന്നു. ഭക്തർക്കൊപ്പമെന്നും തങ്ങൾ യുവതീ പ്രവേശനത്തിന് എതിരാണെന്നും ആദ്യം മുതൽ തന്നെ നിലപാട് വ്യക്തമാക്കിയവരാണ് കൊട്ടാരം. കഴിഞ്ഞ മണ്ഡലകാലം ഭക്തർക്ക് ഒരിക്കലും മറക്കാനാവാത്ത ദുരിത കാലമാണ്. 

ഭക്തന്മാരെയും പന്തളം കൊട്ടാരത്തെയും തന്ത്രിയെയും സഭ്യേതര ഭാഷയിൽ അവഹേളിച്ച നേതാക്കന്മാരുടെ പ്രവർത്തികൾ ഞങ്ങളുടെയും ഭക്തരുടെയും ഹൃദയത്തിൽ ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഈ അവസരത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പ് വന്നത്. ഇങ്ങനെ അവഹേളിച്ചവരുടെ പാർട്ടിയിൽ നിന്നും സ്ഥാനാർത്ഥികൾ കൊട്ടാരത്തിൽ വന്നു വോട്ട് ചോദിച്ചാൽ കടക്ക് പുറത്തു എന്ന് പറഞ്ഞു ഇറക്കി വിടുന്ന സംസ്കാരം അല്ല കൊട്ടാരത്തിന്റേത്. നൂറുവയസ്സു തികയാൻ അധികം നാളില്ലാത്ത തമ്പുരാട്ടി ഇവരെ അനുഗ്രഹിച്ചതിനെതിരെയും ഇവരെ കൊട്ടാരത്തിൽ കയറ്റിയതിനെതിരെയും സോഷ്യൽ മീഡിയയിൽ ചിലർ നടത്തിയ പ്രതികരണങ്ങൾ കൊട്ടാരത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഒരു കൊടിയുടെയും പിന്നിലല്ല കൊട്ടാരം നാമജപം നടത്തിയത്. എന്നാൽ ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസിൽ കുടുക്കിയും അതിക്രമങ്ങൾ കിട്ടിയവർ ജയിച്ചു വരരുതെന്നാണ് കൊട്ടാരത്തിന്റെ അഭിപ്രായം.ഒരു മണ്ഡലകാലം മുഴുവൻ ആചാര സംരക്ഷണത്തിനായി ജീവൻ പണയം വെച്ച് പ്രവർത്തിച്ചവരെയും ജീവ ത്യാഗം ചെയ്തവരെയും സാക്ഷി നിർത്തി ആചാര സംരക്ഷണത്തിനായി നിന്നവരെ വിഭാഗീയ ചിന്തകൾക്കതീതരായി വിജയിപ്പിച്ചു ലോകസഭയിൽ ശരണം വിളിയുടെ ശബ്ദം മുഴങ്ങി കേൾപ്പിക്കുവാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് കൊട്ടാരത്തിന്റെ നിലപാടും അഭ്യർത്ഥനയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button