തിരുവനന്തപുരം : തനിച്ച് താമസിച്ചുവന്നിരുന്ന വയോധികയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ സ്വദേശിനി സുശീല (62)യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൃതദേഹത്തിന് 2 ദിവസം പഴക്കമുളളതായാണ് കരുതപ്പെടുന്നത്. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ മൊഴി നല്‍കി.
മൃതദേഹം കണ്ടെത്തുമ്പോള്‍ വീടിന്‍റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. വട്ടപ്പാറ പോലീസാണ് കേസെടുത്തിരിക്കുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികളും ആരംഭിച്ചു.
Post Your Comments