മലപ്പുറം: മൂന്ന് വയസ്സുകാരിയെ മുത്തശ്ശി ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു മൃതപ്രായ ആക്കിയ സംഭവത്തിന് പിന്നില്‍ അന്ധവിശ്വാസത്തിന്റെ സൂചനകളും. പെണ്‍കുട്ടി കുടുംബത്തിന് ശാപമാണെന്നും നാശമാണെന്നും ഏതോ സിദ്ധന്‍ വിശ്വസിപ്പിച്ചിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് ഭക്ഷണം പോലൂം നല്‍കാതെ ഇരുട്ടുമുറിയില്‍ അടച്ചിട്ടതും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതെന്നുമാണ് സൂചനകള്‍.അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പട്ടിണിക്കിടുകയും ചെയ്ത നാല് കുട്ടികളെ കഴിഞ്ഞദിവസമാണ് ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയത്.
ഇതിൽ ഒരു കുട്ടിയെ ആണ് വീട്ടുകാർ ഏറ്റെടുക്കാൻ പോലും മടിക്കുന്നത്. കുട്ടി കുടുംബത്തിന് ശാപമാണെന്ന അന്ധവിശ്വാസമാണ് കുട്ടിയെ ഏറ്റെടുക്കാന്‍ കുടുംബം വിമുഖത കാണിക്കുന്നതിന് കാരണമെന്നാണ് വിവരം. ഈ കുട്ടി താമസിക്കുന്ന വീട്ടില്‍ നാശമുണ്ടാകുമെന്ന് കുടുംബത്തെ ആരോ വിശ്വസിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മാതാവിനെയും ചൈല്‍ഡ് ലൈന്‍ അഭയ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. കുട്ടികളുടെ മുത്തശ്ശിയാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ചത്. സാമ്പത്തിക പരാധീനതയാണ് കുടുംബം കുട്ടിയെ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതിന് കാരണമായി പറയുന്നത്.
അതേസമയം കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയ ബാക്കി മൂന്നുകുട്ടികളെയും ഇവരുടെ മാതാവിനെയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുടുംബം അറിയിച്ചിട്ടുമുണ്ട്. ഈ കുട്ടിയെ മാത്രമാണ് ഏറ്റെടുക്കാൻ ഇവർ വിസമ്മതിക്കുന്നത്. മതിയായ ഭക്ഷണമോ പോഷകാഹാരമോ കിട്ടാതെ മൂന്നുവയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ എല്ലുകള്‍ പൊന്തിയനിലയിലായിരുന്നു.
ഇവരെ സ്കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. തൊടുപുഴയിലെ ഏഴുവയസുകാരന്റെ അതി ദാരുണമായ കൊലപാതകത്തിനു ശേഷം കേട്ട ഈ വാർത്തയിൽ കേരളം നടുങ്ങിയിരിക്കുകയാണ്.
Post Your Comments