ജിദ്ദ : ഇന്ത്യയെ മക്കാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സൗദി അറേബ്യ രംഗത്ത്. ഹാജിമാര്‍ക്ക് എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ സ്വന്തം നാട്ടില്‍തന്നെ പൂര്‍ത്തിയാക്കാവുന്ന പദ്ധതിയാണ് മക്കാ റോഡ് പദ്ധതി. ഇതില്‍ ഇന്ത്യയെ ഉള്‍പെടുത്താന്‍ സൗദി ശ്രമം തുടങ്ങി. പദ്ധതിയില്‍ ഉള്‍പെടുന്നതോടെ ജിദ്ദ- മദീന എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഹാജിമാര്‍ക്ക് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വേഗത്തില്‍ പുറത്തിറങ്ങാന്‍ കഴിയും.
വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ പിന്നെ സൗദിയില്‍ ഇതിനായി കാത്തുനില്‍ക്കേണ്ടതില്ല. ഹജ്ജ് തീര്‍ത്ഥാടനത്തിന് നല്ലൊരു ശതമാനം തീര്‍ത്ഥാടകരും ഇന്ത്യയില്‍ നിന്നുണ്ട്. ഇതില്‍ ഇന്ത്യയെ കൂടി ഉള്‍പ്പെടുത്തനുള്ള നടപടികളാണ് ഇപോള്‍ ആരംഭിചിട്ടുള്ളത്. പദ്ധതി വഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ജിദ്ദ-മദീന എയര്‍പോര്‍ട്ടുകളില്‍ ആഭ്യന്തര സര്‍വീസുകളില്‍ യാത്രക്കാരെ പോലെ പുറത്ത് കടക്കാം. ജവാസാത്ത് കസ്റ്റംസ് അടക്കമുള്ള വകുപ്പുകളുടെ കൗണ്ടറുകളില്‍ നടപടിക്രമങ്ങള്‍ നാട്ടില്‍ തീരുന്നതിനാലാണ് ഈ ഗുണം.
പദ്ധതി വഴി എത്തുന്ന തീര്‍ത്ഥാടകരുടെ ലഗേജുകള്‍ മക്കയിലേയും മദീനയിലേയും അവരുടെ താമസ സ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചുനല്‍കും. മലേഷ്യ, ഇന്തോനേഷ്യയില്‍ നിന്നുമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു.
Post Your Comments