
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും തിരിച്ചടി. ഇരുവരും വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ഇവരുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം കേസിലെ നാലാം പ്രതി കെ.ടി മൈക്കിളിനെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കി. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും.
അതേസമയം കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു. തിരുവനന്തപുരത്തെ സിബിഐ കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതേ വിട്ടത്.
Post Your Comments